പേരാമ്പ്രയിലെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് എം.കെ ചെക്കോട്ടി അന്തരിച്ചു


പേരാമ്പ്ര: പേരാമ്പ്ര : മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍മന്ത്രി ടി.പി. രാമകൃഷ്ണന്‍ എംഎല്‍എയുടെ ഭാര്യ പിതാവുമായ എം.കെ ചെക്കോട്ടി അന്തരിച്ചു. തൊണ്ണൂറ്റിയാറ് വയസ്സായിരുന്നു. നൊച്ചാട് പേരാമ്പ്ര പ്രദേശങ്ങളില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ്.

രാവിലെ 8.30 മുതല്‍ 9.30 വരെ പേരാമ്പ്ര ഏരിയ കമ്മിറ്റി ഓഫീസിലും, 10 മണി മുതല്‍ 11 മണി വരെ നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലും മൃതദേഹം പൊതു ദര്‍ശനത്തിന് വെക്കും. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടു വളപ്പില്‍ നടക്കും.

ദീര്‍ഘകാലം അവിഭക്ത നൊച്ചാട് ലോക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട് എം കെ ചെക്കോട്ടി. സി.പി.എം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗവും പേരാമ്പ്ര മണ്ഡലം കമ്മിറ്റി അംഗമായിരുന്നു അദ്ദേഹം.

ഭാര്യ: എം.കെ കല്യാണി
മക്കള്‍: എം.കെ പ്രകാശന്‍, എം.കെ ശശി, പ്രസന്നന്‍, മദു, എം.കെ നളിനി (സി.പി.എം ജില്ലാ കമ്മിറ്റി അംഗം), ശ്യാമള, രാഗിണി.
മരുമക്കള്‍: ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ, കുഞ്ഞിരാമന്‍, ബാലന്‍, ഗീത, പ്രേമ, ഡെസി, സലില