പേരാമ്പ്രയിലെ മഹാത്മജി ഗ്രന്ഥാലയത്തില്‍ വായനാ മത്സരപരീക്ഷ സംഘടിപ്പിച്ചു


പേരാമ്പ്ര: കൊയിലാണ്ടി ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കിഴക്കന്‍ പേരാമ്പ്ര മഹാത്മജി ഗ്രന്ഥാലയം വായന മത്സരപരീക്ഷ സംഘടിപ്പിച്ചു. യു പി തലത്തിലുള്ള മത്സരത്തില്‍ കുളത്തുവയല്‍ യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ അനയ.എസ് ഒന്നാം സ്ഥാനവും അനുവിന്ദ്.എസ് രണ്ടാം സ്ഥാനവും വേദവിജയ് വെങ്ങപ്പറ്റ സ്‌കൂളിലെ വിദ്യാര്‍ത്ഥി വേദവിജയ് മുന്നാം സ്ഥാനവും നേടി.

വനിതാ ജൂനിയര്‍ മത്സരത്തില്‍ പ്രജുല.പി കുയ്യണ്ടമഠം ഒന്നാം സ്ഥാനവും ശ്രീജ സി.കെ രണ്ടാം സ്ഥാനവും, സഹലത്ത് സി.കെ.എം മുന്നാം സ്ഥനവും കരസ്ഥമാക്കി. വനിതാ സീനിയര്‍ മത്സരത്തില്‍ ബിന ഇ.വി ഒന്നാം സ്ഥാനും നേടിയപ്പോള്‍ ടി സെറീന,മല്ലിക ടി എന്നിവര്‍ രണ്ട് മൂന്ന് സ്ഥാനങ്ങള്‍ നേടി ഉന്നതതല മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടി.