പേരാമ്പ്രയിലെ കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്റെ മള്‍ട്ടി പ്ലസ് തിയ്യറ്റര്‍ കോംപ്ലക്‌സിന്റെ നിര്‍മ്മാണ പ്രവൃത്തി അനിശ്ചിതത്വത്തില്‍; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ സിനിമാ പ്രദര്‍ശനം നടത്തി
പേരാമ്പ്ര: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപം തറക്കല്ലിട്ട് ഉദ്ഘാടനം ചെയ്ത കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍ മള്‍ട്ടി പ്ലസ് തിയ്യറ്റര്‍ കോംപ്ലക്‌സിന്റെ നിര്‍മാണ പ്രവൃത്തി ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ സിനിമാ പ്രദര്‍ശനം നടത്തി. രണ്ടു വര്‍ഷത്തിലധികമായിട്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തത് സ്വകാര്യ ലോബികളെ സഹായിക്കാനാണെന്ന് ആരോപിച്ചാണ് പേരാമ്പ്ര നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്.
പേരാമ്പ്ര – ചാനിയം കടവ് റോഡില്‍ ജലസേചന വകുപ്പ് ഓഫിസിന് സമീപത്ത് സംഘടിപ്പിച്ച പ്രതിഷേധ സമരത്തില്‍ യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് എസ് സുനന്ദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ രാഗേഷ് പരിപാടി ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അഖില്‍ ഹരികൃഷ്ണന്‍, കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് വി ടി സൂരജ്, സെക്രട്ടറി അര്‍ജുന്‍ കട്ടയാട്ട്, സി പി സുഹനാദ്, മുആദ് നരിനട, അമിത് മനോജ്, അചനിത് ശ്രീ രാകേഷ് , ഇ എന്‍ സുമിത്ത് സംസാരിച്ചു.