പേരാമ്പ്രയിലെയും പരിസര പ്രദേശങ്ങളിലെയും തെരുവുനായ ശല്യത്തിന് ഉടന്‍ പരിഹാരം വേണമെന്ന് ആം ആദ്മി പാര്‍ട്ടി


പേരാമ്പ്ര: പേരാമ്പ്രയിലെയും പരിസര പ്രദേശങ്ങളിലെയും തെരുവുനായ ശല്യത്തിന് അധികൃതര്‍ ഉടന്‍ പരിഹാരം വേണമെന്ന് ആം ആദ്മി പാര്‍ട്ടി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പേരാമ്പ്രയില്‍ ഇന്ന് നിരവധി പേരെയാണ് തെരുവുനായ ആക്രമിച്ചത്. ഈ നായയെ നാട്ടുകാര്‍ അടിച്ച് കൊല്ലുകയായിരുന്നു.

മുളിയങ്ങള്‍ ഭാഗത്തു നിന്ന് വന്ന നായയാണ് നഗരത്തില്‍ വിവിധ ആളുകളെ കടിച്ച് പരിക്കേല്‍പ്പിച്ചത്. പേരാമ്പ്ര ബസ്സ് സ്റ്റാന്റ്, മാര്‍ക്കറ്റ്, കൈതക്കല്‍ എന്നിവിടങ്ങില്‍ നിന്നാണ് ആക്രമം ഉണ്ടായത്. നായയുടെ ആക്രമണത്തില്‍ പതിനാറ് പേര്‍ക്ക് പരിക്കേറ്റു.

തെരുവു നായയുടെ ആക്രമണത്തില്‍ പരിക്കേറ്റവരില്‍ പതിമൂന്ന് പേരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായി പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദേ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മുളിയങ്ങലില്‍ നിന്നും വന്ന നായ മുന്നില്‍ കണ്ടവരെയെല്ലാം കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.