പെരുവണ്ണാമൂഴി വട്ടക്കയം വനാതിര്‍ത്തിയില്‍ കണ്ടത് പുലിയല്ലെന്ന് വനംവകുപ്പ്
പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി വട്ടക്കയം വനാതിര്‍ത്തിയില്‍ ഓനിപ്പുഴയോരത്ത് മീന്‍പിടിക്കാന്‍ എത്തിയവര്‍ കണ്ടത് പുലിയെ ആവാന്‍ സാധ്യതയില്ലെന്ന് വനം വകുപ്പ്. പുലിയെ കണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് വനം വകുപ്പ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ പുലി എത്തിയതിന്റെ യാതൊരു അടയാളവും അവിടെ നിന്ന് ലഭിച്ചിട്ടില്ലെന്ന് പെരുവണ്ണാമൂഴി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ഇ. ബൈജുനാഥ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
പെരുവണ്ണാമൂഴി വട്ടക്കയം വനാതിര്‍ത്തിയില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് പുലിയെ കണ്ടത്. ജനവാസമേഖലയ്ക്കു സമീപത്തായി വനത്തിലൂടെ ഒഴുകുന്ന പുഴയില്‍ മീന്‍ പിടിക്കാന്‍ പോയവരാണ് പുലിയെ കണ്ടതായി പറഞ്ഞത്. തുടര്‍ന്ന് പ്രദേശത്ത് വനം വകുപ്പ് പരിശോധന നടത്തി. എന്നാല്‍ അവിടെ നിന്ന് പുലി എത്തിയെന്ന് സാധുകരിക്കുന്നതരത്തിലുള്ള ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് വനം വകുപ്പ് വ്യക്തമാക്കി. അവര്‍ കണ്ടത് മറ്റേതെങ്കിലും ജീവിയാകാനാണ് സാധ്യത. മാത്രമല്ല പുലയെ കണ്ടന്നു പറയപ്പെടുന്ന സ്ഥലം വനത്തിനുള്ളില്‍ ഉള്‍പ്പെടുന്നതാണ്.
പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസിന്റെ സമീപ ഭാഗമാണു വട്ടക്കയം. പഴയ റബര്‍ നഴ്സറിക്കു സമീപം പുള്ളിപ്പുലിയെ കണ്ടതായ വിവരം പുറത്തറിഞ്ഞതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്.