പെരുവണ്ണാമൂഴി മുതുകാട് റോഡിലെ കുഴി ടാറിങ് നടത്താത്തതിനെതിരെ ചക്കിട്ടപാറ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധം; റോഡില്‍ പ്രതിഷേധക്കപ്പലിറക്കി
പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി മുതുകാട് റോഡിലെ കുഴി ടാറിങ് നടത്താത്തതിനെതിരേ പ്രതിഷേധക്കപ്പലിറക്കി യൂത്ത് കോൺഗ്രസ് ചക്കിട്ടപാറ മണ്ഡലം കമ്മിറ്റി. പെരുവണ്ണാമൂഴിക്ക് സമീപം ചെമ്പനോട, മുതുകാട് റോഡ് കവലയ്ക്ക് സമീപമാണ് ഏറെക്കാലമായി റോഡ് പാടെ തകർന്നുകിടക്കുന്നത്. മഴക്കാലത്ത് ചളിക്കുളമായി വാഹനങ്ങൾക്ക് ദുരിതയാത്രയാണ്. നേരത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ക്വാറി വെയ്സ്റ്റിട്ട് കുഴിയടച്ചിരുന്നു. എന്നാൽ മഴയത്ത് വീണ്ടും തകർന്നു.
നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്. സുനന്ദ് പ്രതിഷേധപരിപാടി ഉദ്ഘാടനംചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് റിച്ചാർഡ് ജോൺ അധ്യക്ഷനായി. രാജേഷ് തറവട്ടത്ത്, ജസ്റ്റിൻ രാജ്, മുആദ് നരിനട, സുമിത്ത് എന്നിവർ പങ്കെടുത്തു.