പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മണ്ണിര കമ്പോസ്റ്റ് നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കി
പേരാമ്പ്ര: ശുചിത്വ ഭാരത് മിഷന്റെ ഭാഗമായി പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മരുതോങ്കര മേഖലയിലെ കൃഷിയിടം വൃത്തിയാക്കി മണ്ണിര കംപോസ്റ്റ് യൂണിറ്റ് സ്ഥാപിച്ചു. കാവിലുംപാറ പഞ്ചയായത്ത് മുന്‍ പ്രസിഡന്റ് സതി എന്‍.കെ
ഉദ്ഘാടനം ചെയ്തു.
കെ.വി.കെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡോ. കെ.എം.പ്രകാശ്, ഡോ.പി.എസ്.മനോജ് എന്നിവര്‍ മണ്ണിര കമ്പോസ്റ്റ് നിര്‍മ്മാണം, ജല സംരക്ഷണം എന്നീ വിഷയങ്ങളില്‍ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കി. പ്രതീക്ഷ ഫാര്‍മേഴ്‌സ് ക്ലബ് പ്രസിഡന്റ് എന്‍. കെ രാഘവന്‍, മികച്ച തെങ്ങു കര്‍ഷകന്‍ എന്‍.കെ ബാലകൃഷ്ണന്‍, ടി.ബി ജലജ എന്നിവര്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു.