പെരുവണ്ണാമൂഴിയില്‍ വനിത കര്‍ഷകര്‍ക്ക് പോഷക തോട്ടം നിര്‍മ്മാണത്തില്‍ പരിശീലനം
പേരാമ്പ്ര: പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രവും ജില്ലാ കുടുംബശ്രീ മിഷനും സംയുക്തമായി ജില്ലയിലെ വനിത കര്‍ഷകര്‍ക്കായി പോഷക തോട്ടം നിര്‍മ്മാണവും പരിപാലനലനവും എന്ന വിഷയത്തില്‍ ഏകദിന പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ജില്ലയിയില്‍ പോഷക തോട്ടം നിര്‍മ്മാണത്തിലൂടെ പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പച്ചക്കറിവിത്ത്, നടീല്‍ വസ്തുക്കള്‍ എന്നിവ കുടുംബശ്രീ മിഷന്‍ കര്‍ഷകര്‍ക്ക് നല്‍കുകയും സങ്കേതിക ഉപദേശം നല്‍കുകയും ചെയ്യും.
ഭാരതീയ സുഗന്ധ വിള ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. ജെ രമ ഉദ്ഘാടനം ചെയ്തു. കെ.വി.കെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍
ഡോ. പി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡോ. ആര്‍ പ്രവീണ, ഡോ. പി.എസ് മനോജ്, ഡോ. പി.കെ പ്രകാശ്, കെ.കെ ഐശ്വര്യ,
ആരതി, ഡോ. സി.കെ തങ്കമണി, തുടങ്ങിയവര്‍ ക്ലാസെടുത്തു.
ക്ലാസില്‍ നിരവധിപേര്‍ പങ്കെടുത്തു. പരിശീലന പരിപാടിയില്‍ പങ്കെടുത്ത മാസ്റ്റര്‍ കര്‍ഷകര്‍ ഓരോ വാര്‍ഡിലും പോഷക തോട്ട നിര്‍മ്മാനത്തിനുള്ള പരിശീലനം നല്‍കും