പെരുവണ്ണാമൂഴിയിലെ സി.ആര്‍.പി.എഫ് പരിശീലന കേന്ദ്രം സംരക്ഷിക്കണമെന്ന് ബി.ജെ.പി (വീഡിയോ)
പേരാമ്പ്ര: പെരുവണ്ണാമൂഴിയിലെ സി.ആര്‍.പി.എഫ് പരിശീലന കേന്ദ്രം സംരക്ഷിക്കണമെന്ന് ബി.ജെ.പി. പരിശീലന കേന്ദ്രത്തിനെതിരെ ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതി നടത്തുന്ന ആസൂത്രിത നീക്കം അപലപനീയമാണെന്ന് ബി.ജെ.പി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് കെ.കെ.രജീഷ് പറഞ്ഞു.
കേന്ദ്രം അടച്ചുപൂട്ടി അനുവദിച്ച 40 ഏക്കര്‍ സ്ഥലം തിരിച്ചുനല്‍കണമെന്ന ഭരണസമിതിയുടെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. അടിസ്ഥാനസൗകര്യം ഒരുക്കുന്നതില്‍ സംസ്ഥാനസര്‍ക്കാരും സ്ഥലം എം.പി.യും കാണിക്കുന്ന അനാസ്ഥയാണ് കേന്ദ്രത്തിന്റെ വികസനത്തിന് തടസ്സമായതെന്ന് പരിശീലന കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തിയശേഷം രജീഷ് കുറ്റപ്പെടുത്തി.
മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ തറമല്‍ രാഗേഷ്, കെ. രാഘവന്‍, ജില്ലാസമിതി മെമ്പര്‍ ബാബു പുതുപറമ്പില്‍, ബാലന്‍ വെങ്ങളതട്ടില്‍, കെ.വൈശാഖ് എന്നിവരും ഒപ്പമുണ്ടായിരുന്നു.