പെരുവണ്ണാമുഴി റിസര്‍വോയറില്‍ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് മരുതോങ്കര സ്വദേശി അഭിജിത്ത്


പേരാമ്പ്ര: പെരുവണ്ണാമുഴി റിസര്‍വോയറില്‍ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മരുതോങ്കര പാറച്ചാലില്‍ പ്രകാശന്റെ മകന്‍ ഇരുപത്തി രണ്ട് വയസ്സുള്ള അഭിജിത്ത് ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 3 മണിക്കായിരുന്നു അപകടം നടന്നത്.

മീന്‍ പിടിക്കുന്നതിനായി അഭിജിത്തും സുഹൃത്തുക്കളും റിസര്‍വോയറിലെത്തികയായിരുന്നു. ഇതിനിടയില്‍ കുട്ട വഞ്ചി മറിഞ്ഞ് ഇവര്‍ വെള്ളത്തില്‍ വീണു. അപകടത്തിന്റെ ശബ്ദം കേട്ട് നാട്ടുകാര്‍ ഓടികൂടിയാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. പെരുവണ്ണാമൂഴി പൊലീസും പേരാമ്പ്ര അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു.

അപകടത്തില്‍ പെട്ട് അഞ്ച് പേരെ ആദ്യം രക്ഷപ്പെടുത്തിയിരുന്നെങ്കിലും അഭിജിത്തിനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അഭിജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്.