പെരുമ്പാമ്പുകള്‍ക്ക് നടുവില്‍ ഒരു മനുഷ്യന്‍; നടക്കുന്ന ദൃശ്യം കാണാം


പൊതുവെ ആളുകള്‍ക്ക് പേടിയുള്ള ഒരു ജീവിയാണ് പാമ്പ്. പാമ്പിനെ ദുരെ കണ്ടാല്‍ പോലും ഒച്ചവെച്ച് നിലവിളിക്കുന്നവരാണ് നമ്മളില്‍ പലരും.എന്നാല്‍ ചിലര്‍ക്ക് പാമ്പുകളോട് വലിയ ആകര്‍ഷണം ഉണ്ടാകാറുണ്ട്. മിക്കവാറും കാണുന്നതിലോ ഒന്ന് വെറുതെ തൊടുന്നതിലോ എല്ലാം അവസാനിക്കും ആ ഇഷ്ടവും. എന്നാല്‍ ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ. നമ്മളുടെ പേടി സ്വപ്‌നമായ പെരുമ്പാമ്പുകള്‍ക്ക് നടുവില്‍ യാതൊരു കുലുക്കവുമില്ലാതെ ചിരിച്ചുകൊണ്ട് കിടക്കുന്ന ഒരു മനുഷ്യന്‍. കാലിഫോര്‍ണിയയിലെ ഒരു ‘റെപ്റ്റൈല്‍ സൂ’വിന്റെ സ്ഥാപകനായ ജേ ബ്ര്യൂവര്‍ എന്നയാളാണ് വീഡിയോയിലുള്ളത്. ആരെയും അതിശയപ്പിക്കുന്ന, ഒരുവേള ഭയപ്പെടുത്തുന്ന ഈ വീഡിയോ മുമ്പ് സോഷ്യല്‍ മീഡിയയില്‍ ഏറെ പങ്കുവയ്ക്കപ്പെട്ടതാണ്.

പല വലുപ്പത്തിലും നിറത്തിലുമുള്ള കൂറ്റന്‍ പാമ്പുകളുടെ നടുവിലാണ് ജെയ് ബ്രൂവര്‍ ഇരിക്കുന്നത്. ഇതിനിടയില്‍ മുകളില്‍ നിന്നും ഒരു കൂട്ടം പാമ്പുകള്‍ ജെയ് ബ്രൂവറിന്റെ ശരീരത്തിലേക്ക് ഊര്‍ന്നുവീഴുന്നതും കാണാം. ചെറുപ്പം മുതലുള്ള സ്വപ്നമാണ് പാമ്പുകള്‍ക്കായി ഒരു പാര്‍ക്ക് സ്ഥാപിക്കുകയെന്നതും അവയ്‌ക്കൊപ്പം സമയം ചെലവഴിക്കുകയെന്നതും. ഇപ്പോള്‍ ആ സ്വപ്നം സഫലമായെന്നും ജെയ് ബ്രൂവര്‍ വിഡിയോയില്‍ പറയുന്നു.

വീഡിയോ കാണാം

കണ്ടിരിക്കാന്‍ തന്നെ പേടിയാകുന്നു എന്നാണ് മിക്കവരും വീഡിയോയ്ക്ക് താഴെ കുറിക്കുന്നത്. എന്നാല്‍ ബ്ര്യൂവറുടെ മുഖത്ത് ആ പേടിയോ ആശങ്കയോ ഒന്നും തന്നെയില്ല. ഏതായാലും കൗതുകം നിറയ്ക്കുന്ന വീഡിയോ ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞോടുകയാണ്.

സമൂഹമാധ്യമങ്ങളില്‍ ഇന്നലെ വീണ്ടും പ്രത്യക്ഷപ്പെട്ട ദൃശ്യം ചുരുങ്ങിയ സമയത്തിനുള്ളില്‍ 3 ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. വിഷമില്ലാത്തയിനം പാമ്പുകള്‍ക്കൊപ്പമാണ് ജെയ് ബ്രൂവര്‍ സമയം ചെലവഴിച്ചതെന്നും അതുകൊണ്ടാണ് അപകടമൊന്നും സംഭവിക്കാഞ്ഞതെന്നുമായിരുന്നു ചിലരുടെ പ്രതികരണം. 2019 ല്‍ റെപ്‌റ്റൈല്‍ സൂ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ദൃശ്യമാണ് കഴിഞ്ഞ ദിവസം വീണ്ടും വൈറലായത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക