പെരുന്നാൾ ദിനത്തിൽ ഒരു പൊതി സ്നേഹം പദ്ധതിയുമായി മുത്താമ്പിയിൽ യൂത്ത് കോൺഗ്രസ്


കൊയിലാണ്ടി: പെരുന്നാൾ ദിനത്തിൽ മുത്താമ്പിയിലും പരിസര പ്രദേശങ്ങളിലും കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവർക്ക് ഉച്ചഭക്ഷണം എത്തിച്ച് നൽകി യൂത്ത് കോൺഗ്രസ്സ്.
കോവിഡ് കാലത്ത് പ്രതിസന്ധി നേരിടുന്നവർക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ യൂത്ത് കോൺഗ്രസ് ആവിഷ്കരിച്ച യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായാണ് മുത്താമ്പിയിൽ ഒരു പൊതി സ്നേഹം പദ്ധതി ആരംഭിച്ചത്.

യൂത്ത് കെയറിൻ്റെ ഭാഗമായി ലോക്ക് ഡൗൺ സമയത്ത് നിരവധി പ്രവർത്തനങ്ങളാണ് നടന്ന് വരുന്നത്. ഭക്ഷണ വിതരണം, മരുന്ന് സാനിറ്റൈസേഷൻ, അവശ്യ വസ്തുക്കൾ എത്തിച്ച് നൽകൽ തുടങ്ങി ഏത് ആവശ്യത്തിനു ബന്ധപ്പെട്ടാലും വളണ്ടിയർമാർ വീടുകളിൽ എത്തിച്ച് നൽകുന്നുണ്ട്. രോഗികൾക്ക് ആശുപത്രി യാത്രകൾക്കായി വാഹന സൗകര്യവും യൂത്ത് കെയർ ഒരുക്കിയിട്ടുണ്ട്.

കോവിഡ് പ്രതിസന്ധി അവസാനിക്കുന്നത് വരെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് യൂത്ത് കോൺഗ്രസിൻ്റെ തീരുമാനം. യൂത്ത് കെയർ പ്രവർത്തകരായ റാഷിദ് മുത്താമ്പി, അസീസ് ആണ്ടാറത്ത്, നിതിന് നടേരി, ബഷീർ എരപുനത്തില്, റഷീദ്.സി.പി, റഹീസ് കുന്ന്നാരി, ബാബു പുതിയോട്ടിൽ, റിഷാൽ എംകെ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.