പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ ലഭ്യമാക്കണമെന്ന് കെ.എസ്.എസ്.പി.എ അരിക്കുളം മണ്ഡലം


പേരാമ്പ്ര: പെന്‍ഷന്‍ കുടിശിക രണ്ട് വര്‍ഷം കഴിഞ്ഞേ നല്‍കാനാവൂ എന്ന പ്രഖ്യാപനം പിന്‍വലിച്ച് ഉടന്‍ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് അരിക്കുളം മണ്ഡലം കെ.എസ്.എസ്.പി.എ. ശില്പശാല ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് കെ.സി. ഗോപാലന്‍ ഉദ്ഘാടനം ചെയ്തു.

മെഡി സെപ്പ് നാം അറിയേണ്ടത് എന്ന വിഷയത്തില്‍ ജില്ലാ സെക്രട്ടറി വി. സദാനന്ദന്‍ ക്ലാസ് എടുത്തു. എസ്.പി.എ മണ്ഡലം പ്രസിഡണ്ട് കെ.കെ. ബാലന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രഘുനാഥ് എഴുവങ്ങാട്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ജില്ലാ ജോയിന്റ് സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണന്‍, ടി.രാരുക്കുട്ടി മാസ്റ്റര്‍, ഒ.കെ.ചന്ദ്രന്‍, വി.വി.എം. ബഷീര്‍, ടി.എം.സുകുമാരന്‍, എം.രാമാനന്ദന്‍, എ.കെ. കാര്‍ത്യായനി, സത്യന്‍ തലയഞ്ചേരി, സി.എം. ജനാര്‍ദ്ദനന്‍ എന്നിവര്‍ സംസാരിച്ചു. രാമചന്ദ്രന്‍ നീലാംബരി സ്വാഗതവും പി.കെ.നാരായണന്‍ നന്ദിയും പറഞ്ഞു.