പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് കൈത്താങ്ങായി പേരാമ്പ്ര എ.യു.പി സ്‌കൂള്‍ അധ്യാപകര്‍
പേരാമ്പ്ര: പേരാമ്പ്ര എ.യു.പി.സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയും രക്ഷിതാവുമായിരുന്ന കടുക്കാടുമ്മല്‍ അനീഷിന്റെ ആകസ്മിക വേര്‍പാടില്‍ നിരാലംബരായ കുടുംബത്തിന് കൈത്താങ്ങായി പേരാമ്പ്ര എ.യു.പി.സ്‌കൂള്‍ അധ്യാപകര്‍. അനീഷിന്റെ പേരില്‍ നാട്ടില്‍ രൂപീകരിച്ച കുടുംബ സഹായനിധിയിലേക്ക്് 25,000 രൂപ സംഭാവന നല്‍കിയാണ് പേരാമ്പ്ര എ.യു.പി സ്‌കൂള്‍ അധ്യാപകര്‍ മാതൃകയായത്.
സ്‌കൂളില്‍ നടന്ന ചടങ്ങില്‍ അനീഷ് കുടുംബ സഹായ കമ്മിറ്റി ചെയര്‍മാനും പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അംഗവുമായ യു.സി ഹനീഫ പ്രധാനാധ്യാപിക കെ.പി. മിനിയില്‍ നിന്നും തുക ഏറ്റുവാങ്ങി. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അംഗം പി ജോന, പി.ടി.എ.പ്രസിഡണ്ട് കെ.പി ജയരാജന്‍, സജീവന്‍ കുഞ്ഞോത്ത്, സ്റ്റാഫ് സെക്രട്ടറി സി.പി.എ.അസീസ് എന്നിവര്‍ പങ്കെടുത്തു.