പൂമരത്തളിരുകൾ; യു.എ.ഖാദറിൻ്റെ ഓർമ്മളുടെ നിറച്ചാർത്തായി മാറി


കൊയിലാണ്ടി: തൃക്കോട്ടുരിന്റെ കഥാകാര യു.എ.ഖാദർ അനുസ്മരണാർത്ഥം കൊയിലാണ്ടി ഗവ: മാപ്പിള വി.എച്ച്.എസ്.എസ് ൽ ഒരുക്കിയ സംസ്ഥാന തല ചിത്രകലാ ക്യാമ്പ് ആർട്ടിസ്റ്റ് മദനൻ ഉദ്ഘാടനം ചെയ്തു. ഗ്രാമീണ വിശുദ്ധിയുടെ സർഗ്ഗാത്മക സഞ്ചാരത്തിലൂടെ യു.എ.ഖാദർ വരച്ചു വെച്ച അക്ഷര ചിത്രങ്ങളെ ക്യാൻവാസിൽ ആവിഷ്കരിക്കാൻ കേരളത്തിലെ മുപ്പതിൽപരം ചിത്രകാരന്മാർ അണി ചേർന്നു.

ഖാദറിൻ്റെ ബാല്യകൗമാരജീവിതവും പന്തലായനിയുടെ സാംസ്കാരിക ഭൂമികയും അടയാളപ്പെടുത്തുന്നതായിരുന്നു ക്യാമ്പിലെ ചിത്രങ്ങൾ. യു.എ.ഖാദർ പ്രാഥമിക വിദ്യാഭ്യാസം നിർവ്വഹിച്ച കൊയിലാണ്ടി ഗവ.മാപ്പിള വി.എച്ച്.എസ്.എസ് നാടിനു സമ്മാനിക്കുന്ന സ്മൃതി മന്ദിരമായിരിക്കും വിദ്യാലയത്തിൽ ഒരുക്കുന്ന ആർട് ഗാലറി എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ആർട്ടിസ്റ്റ് മദനൻ പറഞ്ഞു.

യു.എ ഖാദറിൻ്റെ പുത്രൻ യു.എ.അദീബ്, സഹോദരൻ അമേത്ത് കുഞ്ഞഹമ്മദ് എന്നിവർ ചേർന്ന് ആർടിസ്റ്റുമാർക്ക് ക്യാൻവാസുകൾ നൽകി. വരച്ച ചിത്രങ്ങൾ വിദ്യാലയത്തിൽ ഒരുക്കുന്ന യു.എ.ഖാദർ സ്മാരക ആർട് ഗാലറിയിൽ പ്രദർശിപ്പിക്കും. ആർട്ടിസ്റ്റ് യു.കെ.രാഘവൻ മുഖ്യഭാഷണം നടത്തി. പി.ടി.എ പ്രസിഡണ്ട് യു.കെ.രാജൻ അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പാൾ ഇ.കെ.ഷൈനി, എ.ബീന എ.സതീദേവി, എൻ.ബഷീർ പി.കെ.ബാബു തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പ് ഡയറക്ടർ ഷാജി കാവിൽ നന്ദി പറഞ്ഞു. ചിത്രകാരന്മാരായ രാജേന്ദ്രൻ പുല്ലൂർ, അഭിലാഷ് തെരുവോത്ത്, റഹ്മാൻ കൊഴുക്കല്ലൂർ, മേരി അർമിന റോഡ്റിഗസ്, സായ് പ്രസാദ് ചിത്രകൂടം തുടങ്ങിയവർ ക്യാമ്പ നുഭവങ്ങൾ പങ്കുവെച്ചു.