പൂച്ചക്കുഞ്ഞിനൊപ്പം ബ്രഡ് പങ്കുവച്ച് കൊച്ചുമിടുക്കന്‍; ഷെയറിംഗ് ഈസ് കെയറിംഗ്, വീഡിയോ കാണാം
ലോകത്തിലെ ഏറ്റവും നിഷകളങ്കരായവര്‍ കുട്ടികളാണെന്ന് പറയാം. കുട്ടിക്കൂട്ടങ്ങള്‍ക്ക് മനുഷ്യന്‍, മൃഗങ്ങള്‍, പക്ഷി എന്നിങ്ങനെയുള്ള വേര്‍തിരിവുകളൊന്നുമില്ല. അങ്ങിനെയൊരു സൗഹൃദം മനോഹരമാണെന്ന് കാണിക്കുന്ന ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ‘ഷെയറിംഗ് ഈസ് കെയറിങ്’ എന്ന തലക്കെട്ടിലാണ് വീഡിയോ പ്രചരിക്കുന്നത്.
18 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഒരു കുട്ടിയെ കാണാം. അവന്റെ കയ്യില്‍ ഒരു ബ്രഡും. അടുത്തിരിക്കുന്ന പൂച്ചക്കും അവന്‍ ആ ഭക്ഷണം കൊടുക്കുകയാണ്. ആദ്യം പൂച്ച ഒരു ചെറിയ കഷ്ണം കഴിച്ചു. എന്നാല്‍, പിന്നീട് കുട്ടിയുമായി അടുപ്പം തോന്നിയ പൂച്ച അത് കഴിച്ച് തുടങ്ങുകയാണ് അവനൊപ്പം. നിരവധി പേരാണ് നിമിഷ നേരം കൊണ്ട് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
വീഡിയോ കാണാം