പൂക്കാട് കലാലയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വര്‍ണോത്സവം സംഘടിപ്പിച്ചു


പൂക്കാട്: പൂക്കാട് കലാലയം നാല്‍പതാമത് വര്‍ണോത്സവം സംഘടിപ്പിച്ചു. ഫോക്ക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് ബാലന്‍ കുന്നുമ്മല്‍ വര്‍ണോത്സവം ഉദ്ഘാടനം ചെയ്തു. കലാലയം പ്രസിഡന്റ് യു കെ രാഘവന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കു മാത്രമായായിരുന്നു ഇത്തവണ ക്യാമ്പൊരുക്കിയിരുന്നത്. ചുമര്‍ചിത്രം, സര്‍ഗാത്മക രചന, വ്യത്യസ്ത മാധ്യമങ്ങളിലെ ശില്ല നിര്‍മ്മിതി എന്നീ വിഷയങ്ങളില്‍ ആര്‍ട്ടിസ്റ്റുമാരായ സതീഷ് തായാട്ട്, ശശി കോട്ട് , ഏ കെ രമേശന്‍, സുബേഷ് പത്മനാഭന്‍, വാസു കുനിയില്‍, ലിഗേഷ് എന്നിവര്‍ ക്ലാസ്സെടുത്തു. ആര്‍ട്ടിസ്റ്റ് സുരേഷുണ്ണിയാണ് ക്യാമ്പ് ഡയറക്ടര്‍ .

ബാലന്‍ കുന്നുമ്മലിനുള്ള ഉപഹാരം സ്വാഗത സംഘം ചെയര്‍മാന്‍ ബാലകൃഷ്ണന്‍ കിഴക്കയില്‍ സമ്മാനിച്ചു. കലാലയം ജനറല്‍ സെക്രട്ടറി കെ ശ്രീനിവാസന്‍ സ്വാഗതവും വര്‍ണോത്സവം ജനറല്‍ കണ്‍വീനര്‍ ആര്‍ട്ടിസ്റ്റ് ബിജു കലാലയം നന്ദിയും രേഖപ്പെടുത്തി.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക