പുസ്തകങ്ങളോട് കൂട്ടുകൂടുന്നവരാണോ? നിങ്ങള്‍ക്കായി പേരാമ്പ്രയില്‍ പുസ്തകോത്സവം സംഘടിപ്പിച്ച് എസ്.എഫ്.ഐ


പേരാമ്പ്ര: എസ് എഫ് ഐ പേരാമ്പ്ര ഏരിയ സമ്മേളനത്തിന്റെ ഭാഗമായി പേരാമ്പ്രയില്‍ പുസ്തകോത്സവം. പേരാമ്പ്ര വെസ്റ്റ്, ഈസ്റ്റ് ലോക്കല്‍ കമ്മിറ്റികള്‍ സംയുക്തമായാണ് പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. ജനുവരി 15 മുതല്‍ 19 വരെയാണ് പുസ്തകോത്സവം നടക്കുന്നത്.

സി.പി.എം പേരാമ്പ്ര ഏരിയ സെക്രട്ടറി എം.കുഞ്ഞമ്മത് മാസ്റ്റര്‍ പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.പ്രിയേഷ്, എസ്.എഫ്.ഐ ഏരിയ സെക്രട്ടറി അമല്‍ജിത്ത്, ലോക്കല്‍ സെക്രട്ടറിമാരായ അഭിരാം കെ.സി, മിഥുന്‍ കൃഷ്ണ, അക്ഷയ, അഭിനന്ദ്, ആദിത്യന്‍, അനുവിന്ദ് എന്നിവര്‍ പങ്കെടുത്തു.