പുളിയഞ്ചേരിയിൽ കോവിഡ് വാക്സിനേഷൻ ക്യാമ്പ് ആരംഭിച്ചു


കൊയിലാണ്ടി: കോവിഡ് പ്രതിരോധ മെഗാ വാക്സിനേഷൻ ക്യാമ്പ് പുളിയഞ്ചേരിയിൽ പുരോഗമിക്കുന്നു. കാലത്ത് 9.30 നാണ് ക്യാമ്പ് ആരംഭിച്ചത്. പുളിയഞ്ചേരി എൽപി സ്കൂളിൽ നടക്കുന്ന ക്യാമ്പിൽ മുന്നൂറു പേർക്കാണ് വാക്സിൻ നൽകുന്നത്.

കൊയിലാണ്ടി നഗരസഭയിലെ രണ്ട് മുതൽ ഏഴ് വരെ വാർഡുകളിലുള്ള 45 വയസ്സിനു മുകളിലുള്ളവരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. റജിസ്ട്രേഷൻ പൂർത്തിയായെങ്കിലും നിരവധി പേർ വാക്സിനായി സമീപിക്കുന്നുണ്ട്.