പുലർച്ചെ മൂന്ന് മണിക്ക് മകളെ കാണാന്‍ വീട്ടിലെത്തിയ ആണ്‍ സുഹൃത്തിനെ അച്ഛന്‍ കുത്തിക്കൊന്നു; സംഭവം തിരുവനന്തപുരത്ത്


തിരുവനന്തപുരം: പേട്ടയിൽ മകളെ കാണാന്‍ വീട്ടിലെത്തിയ ആണ്‍സുഹൃത്തിനെ പെണ്‍കുട്ടിയുടെ അച്ഛന്‍ കുത്തിക്കൊന്നു. പത്തൊന്‍പതുകാരനായ അനീഷ് ജോര്‍ജാണ് കൊല്ലപ്പെട്ടത്.

പുലര്‍ച്ചെ മൂന്നുമണിയോടെ പേട്ട ചാലക്കുടി ലൈനിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അച്ഛന്‍ ലാലന്‍ പൊലീസില്‍ കീഴടങ്ങിയിട്ടുണ്ട്.

മകളുടെ മുറിയില്‍ നിന്നും ശബ്ദം കേട്ട ലാല്‍ ആയുധവുമായി വീട് പരിശോധിച്ചു. തുടര്‍ന്ന് മകളുടെ മുറി തുറക്കാനായി തട്ടിയെങ്കിലും തുറക്കാതായതോടെ വാതില്‍ തകര്‍ത്ത് അകത്തുകയറുകയായിരുന്നു.

മുറിക്കകത്ത് അപരിചിതനെ കണ്ടതോടെ വാക്കേറ്റവും പിടിവലിയുമുണ്ടാകുകയും ഇതിനിടെ അനീഷിന് കുത്തേല്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തി ലാലന്‍ സംഭവം അറിയിച്ചു. യുവാവിനെ കത്തിയതായും ആശുപത്രിയിലെത്തിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പൊലീസ് എത്തി അനീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ബികോം ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ് അനീഷ് ജോര്‍ജ്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.