പുരാതന സംസ്കാരത്തിന്റെ അവശേഷിപ്പുകൾ; അരിക്കുളം കാളിയത്ത്മുക്കിൽ നിന്നും പുരാതനകാലത്തെ നന്നങ്ങാടികളും മണ്‍പാത്രങ്ങളും കല്ലറകളും കണ്ടെത്തി, ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിന്


അരിക്കുളം: അരിക്കുളം പഞ്ചായത്തിലെ കാരയാടില്‍ നിന്നും പുരാതന വസ്തുക്കളും കല്ലറകളും കണ്ടെത്തി. കാരയാട് ഉമ്മിണിയത്ത് മീത്തലില്‍ (കാളിയത്ത് മുക്ക്) വീടിന് തറയെടുക്കുമ്പോഴാണ് പുരാതനകാലത്തെ നന്നങ്ങാടികളും മണ്‍പാത്രങ്ങളും കല്ലറകളും കണ്ടെത്തിയത്.

 

വില്ലേജ് ഓഫിസറെയും തഹസില്‍ദാറെയും വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പുരാവസ്തു വകുപ്പിനെ വിവരമറിയിച്ചിട്ടുണ്ട്. അടുത്ത ദിവസം ഇവര്‍ സ്ഥലം പരിശോധിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് തറയ്ക്കായി മണ്ണ് നീക്കം ചെയ്യുമ്പോള്‍ കല്ലറകളും മണ്‍പാത്രങ്ങളും കണ്ടെത്തിയത്. കൂടുതല്‍ പരിശോധനയ്ക്ക് ശേഷമെ ഇവയുടെ കാലപ്പഴക്കത്തെ പറ്റിയും മറ്റുമുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂകയുള്ളു.