പുരസ്‌ക്കാര തിളക്കത്തില്‍ കൂത്താളി; അക്ഷരം പ്രതിഭാ പുരസ്‌കാരം ബ്രിജേഷ് പ്രതാപിന്


പേരാമ്പ്ര: അഖിലകേരള കലാസാഹിത്യ സാംസ്‌കാരിക രംഗം (അക്ഷരം) പതിനഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ അക്ഷരം പുരസ്‌ക്കാരം കൂത്താളി സ്വദേശി ബ്രിജേഷ് പ്രതാപിന്. ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ഇംഗ്ലണ്ട്, അമേരിക്ക, ഫ്രാന്‍സ് തുടങ്ങിയ വിദേശരാജ്യങ്ങളിലുമായി നടന്ന വിവിധ ഷോര്‍ട്ട് ഫിലിം മത്സരങ്ങളില്‍ എണ്‍പതിലേറെ അവാര്‍ഡുകള്‍ ലഭിച്ച ‘യക്ഷി’ ഹ്രസ്വചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനും നിര്‍മ്മാതാവുമാണ് ബ്രിജേഷ് പ്രതാപ്.

ബ്രിജേഷ് പ്രതാപിനോടൊപ്പം ചലച്ചിത്ര സംവിധായകന്‍ വി.എം.വിനു, സാഹിത്യകാരി ഡോക്ടര്‍ കെ.പി.സുധീര, കേരള ദളിത് ഫെഡറേഷന്‍ (ഡെമോ ക്രാറ്റിക്) സംസ്ഥാന പ്രസിഡന്റ് ടി.പി.ഭാസ്‌കരന്‍, എന്നിവരെയും പ്രതിഭാ പുരസ്‌കാരങ്ങള്‍ക്ക് (10001 രൂപ) തിരഞ്ഞെടുത്തു.

ബ്രിജേഷ് പ്രതാപിനോടൊപ്പം ചലച്ചിത്ര സംവിധായകന്‍ വി.എം.വിനു, സാഹിത്യകാരി ഡോക്ടര്‍ കെ.പി.സുധീര, കേരള ദളിത് ഫെഡറേഷന്‍ (ഡെമോ ക്രാറ്റിക്) സംസ്ഥാന പ്രസിഡന്റ് ടി.പി.ഭാസ്‌കരന്‍, എന്നിവരെയും പ്രതിഭാ പുരസ്‌കാരങ്ങള്‍ക്ക് (10001 രൂപ) തിരഞ്ഞെടുത്തു.

പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ സാഹിത്യപുരസ്‌കാരങ്ങള്‍ക്ക് (5001 രൂപ) ഡോക്ടര്‍ ശശികല പണിക്കര്‍ (നോവല്‍ ലബനാനിലെ മുന്തിരിത്തോപ്പും കുറേ നിഴലുകളും), ബഷീര്‍ സില്‍സില (കഥാസമാ ഹാരം: മഴചാറുമിടവഴിയില്‍), ഉഷ സി നമ്പ്യാര്‍ (കഥകള്‍: നന്മപൂക്കുന്ന സൗഹൃദങ്ങള്‍), പ്രസാദ് കൈതക്കല്‍ (ഓര്‍മ്മക്കുറിപ്പുകള്‍: പുത്തോലയും കരിയോലയും, വി.കെ.വസന്തന്‍ വൈജയന്തിപുരം (കവിതകള്‍: ഇരുട്ടിനെ എനിക്ക് ഭയമാണ്), പ്രദീപ് രാമനാട്ടുകര (കവിതകള്‍: ബുദ്ധനടത്തം) എന്നിവരും അര്‍ഹരായി.

ഡിസംബര്‍ 30 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് അളകാപുരി ഹോട്ടലില്‍ വെച്ച് നടക്കുന്ന അവാര്‍ഡ്ദാന ചടങ്ങില്‍ മേയര്‍ ഡോക്ടര്‍ ബീന ഫിലിപ്പ്, മുന്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, ചലച്ചിത്ര തിരക്കഥാകൃത്തും സാഹിത്യകാരനുമായ ശത്രുഘ്‌നന്‍ എന്നിവര്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.