പുരസ്‌കാര നിറവില്‍ മേപ്പയ്യൂര്‍; ആരോഗ്യ മേഖലയിലെ മികച്ച പ്രവര്‍ത്തനത്തിനുള്ള ആര്‍ദ്ര കേരളം പുരസ്‌കാരം മേപ്പയ്യൂര്‍ പഞ്ചായത്തിന്
മേപ്പയ്യൂര്‍: ആര്‍ദ്ര കേരളം പുരസ്‌കാര നിറവില്‍ മേപ്പയ്യൂര്‍ പഞ്ചായത്ത്. ആരോഗ്യ മേഖലയിലെ പദ്ധതികള്‍ ഏറ്റവും മികച്ച രീതിയില്‍ നടപ്പിലാക്കിയ തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള 2018-19 ലെ ആര്‍ദ്ര കേരളം പുരസ്‌ക്കാരമാണ് മേപ്പയ്യൂര്‍ പഞ്ചായത്തിന് ലഭിച്ചത്. ജില്ലയിലെ മികച്ച പ്രവര്‍ത്തനത്തിനാണ് പഞ്ചായത്തിന് പുരസ്‌ക്കാരം ലഭിച്ചത്. പ്രശസ്താ പത്രവും അഞ്ച് ലക്ഷം രൂപയും ശില്പവുമടങ്ങുന്നതാണ് പുരസ്‌ക്കാരം.
കോഴിക്കോട് കലക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസില്‍ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഏറ്റുവാങ്ങി. മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് മികച്ച ആരോഗ്യ കേന്ദ്രത്തിനുള്ള ദേശീയ അംഗീകാരം ഡോ.മഹേഷ്, ഡോ.സോമി ദേവസ്യ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗരി ടി എല്‍ റെഡ്ഡി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ.വി, അഡീഷണല്‍ ഡി.എം.എ ഡോ.പിയൂഷ് നമ്പൂതിരിപ്പാട് എന്നിവര്‍ പങ്കെടുത്തു.