‘പുത്തോലയും കരിയോലയും’ കഥപറഞ്ഞു; അക്ഷരം സാഹിത്യ പുരസ്‌കാരം പ്രസാദ് കൈതക്കലിന്


പേരാമ്പ്ര: അക്ഷരം സാഹിത്യ പുരസ്‌കാരത്തിന് അര്‍ഹനായി പ്രസാദ് കൈതക്കല്‍. പ്രസാദ് കൈതക്കല്‍ രചന നിര്‍വ്വഹിച്ച ‘പുത്തോലയും കരിയോലയും’ എന്ന പുസ്തകത്തിനാണ് അഖിലകേരള കലാസാഹിത്യ സാംസ്‌കാരിക രംഗം (അക്ഷരം) പതിനഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ അക്ഷരം പുരസ്‌കാരങ്ങളിലെ സാഹിത്യ പുരസ്‌കാരം ലഭിച്ചത്. 5005 രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാര്‍ഡ്.

അഖിലകേരള കലാസാഹിത്യ സാംസ്‌കാരിക രംഗം (അക്ഷരം) പതിനഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ അക്ഷരം പുരസ്‌കാരങ്ങളിലെ സാഹിത്യ പുരസ്‌കാരത്തിന് പ്രസാദ് കൈതക്കല്‍ രചന നിര്‍വ്വഹിച്ച ‘പുത്തോലയും കരിയോലയും’ എന്ന പുസ്തകം അര്‍ഹമായി. 5005 രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാര്‍ഡ്.

ചലച്ചിത്ര സംവിധായകന്‍ വി.എം.വിനു, സാഹിത്യകാരി ഡോക്ടര്‍ കെ.പി.സുധീര, കേരള ദളിത് ഫെഡറേഷന്‍ (ഡെമോക്രാറ്റിക്) സംസ്ഥാന പ്രസിഡന്റ് ടി.പി.ഭാസ്‌കരന്‍, ‘യക്ഷി’ ഷോര്‍ട്ട് ഫിലിമിന്റെ നിര്‍മ്മാതാവും തിരക്കഥാകൃത്തും സംവിധായകനുമായ ബ്രിജേഷ് പ്രതാപ് എന്നിവര്‍ക്കും പുരസ്‌കാരങ്ങളുണ്ട്.

ഡിസംബര്‍ 30 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് അളകാപുരി ഹോട്ടലില്‍ മേയര്‍ ഡോക്ടര്‍ ബീന ഫിലിപ്പ്, മുന്‍കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, ചലച്ചിത്ര ടെലിവിഷന്‍ തിരക്കഥാകൃത്തും സാഹിത്യകാരനുമായ ശത്രുഘ്‌നന്‍ എന്നിവര്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.