പുതുവർഷം ആഘോഷിക്കാൻ പോകുന്നവരുടെ ശ്രദ്ധയ്ക്ക്: കോഴിക്കോട് ബീച്ചിൽ ഇന്ന് വൈകിട്ട് മുതൽ വാഹനങ്ങൾക്ക് പ്രവേശനമില്ല


കോഴിക്കോട്: ബീച്ചില്‍ ഇന്ന് വൈകീട്ട് അഞ്ചു മണി മുതല്‍ വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. പുതുവത്സരാഘോഷ നിയന്ത്രണത്തിന്റെ ഭാഗമായാണ് വിലക്ക്. കോവിഡും ഒമിക്രോണും വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ഇന്നലെ മുതൽ സംസ്ഥാനത്തൊട്ടാകെ രാത്രി കർഫ്യൂ ആരംഭിച്ചിട്ടുണ്ട്.

കോവിഡ് രണ്ടാം വ്യാപനത്തിനു പിറകെ അടച്ച ബീച്ച്‌ ഒക്‌ടോബര്‍ മൂന്ന് മുതലാണ് സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുത്തത്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രണ്ടുവട്ടം ബീച്ചില്‍ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.