പുതുമോടിയില്‍ അയനിക്കാട് പോസ്‌റ്റോഫീസ്


അയനിക്കാട്: അയനിക്കാട് പോസ്‌റ്റോഫീസ് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു.
വടകര പോസ്റ്റല്‍ എ.എസ്.പി അനിൽകുമാർ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. ദേശീയപാത വികസനത്തിന്റെ ഭാഗമായി കെട്ടിടം നഷ്ടപ്പെട്ട അയനിക്കാട് പോസ്റ്റോഫീസിന് പുതിയ കെട്ടിടം ഏറ്റെടുത്ത് നല്‍കിയത് ‘എന്റെ ഗ്രാമം അയനിക്കാട്’ എന്ന വാട്ട്സ് ആപ്പ് കൂട്ടായ്മയാണ്.

ഗ്രൂപ്പ് അഡ്മിന്‍ ആയ അന്‍വര്‍ കായിരികണ്ടി സുകന്യ യോജന പാസ്ബുക്ക് ഗ്രൂപ്പ് അംഗമായ ഷിരാജിന് കൈമാറിക്കൊണ്ട് പോസ്‌റ്റോഫീസിന്റെ ആദ്യ പ്രവര്‍ത്തനം നിര്‍വ്വഹിച്ചു. അഡ്മിന്‍ന്മാരായ അഭീഷ്, കെ.പി.ഗിരീഷ് കുമാര്‍, ശ്രീജിത്ത് തുടങ്ങിയവര്‍ ചടങ്ങില്‍ സംബദ്ധിച്ചു.

പോസ്റ്റോഫീസ് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം നഷ്ടമായതിന് ശേഷം മറ്റ് കെട്ടിടങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഒരു കൂട്ടം ചെറുപ്പക്കാരുടെ നേതൃത്വത്തിലുള്ള വാട്ട്സ് ആപ്പ് കൂട്ടായ്മ പുതിയ കെട്ടിടത്തിനായുള്ള ശ്രമം ആരംഭിച്ചത്. രണ്ട് മാസത്തോളമായുള്ള പരിശ്രമത്തിന്റെ ഫലമായി അബ്ദുള്‍ ലത്തീഫാണ് (സാല്‍മിയ) കെട്ടിടം പോസ്റ്റോഫീസ് പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടു നല്‍കാന്‍ തയ്യാറായത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക