പുതുചരിത്രം രചിച്ച് മുചുകുന്ന് കോളേജിലെ എൻ.എസ്.എസ് വളണ്ടിയർമാർ
കൊയിലാണ്ടി: ലോകമെമ്പാടും കോവിഡ് മഹാമാരി വ്യാപകമായി പടർന്നുപിടിക്കുന്ന സാഹചര്യം കണക്കിലെടുത്ത് വിദ്യാർത്ഥികളുടെ സുരക്ഷയും ആരോഗ്യം ഉറപ്പുവരുത്തി കൊണ്ട് ഈ വർഷത്തെ എൻ.എസ്.എസ് സപ്തദിന ക്യാമ്പ് ഓൺലൈനായി സംഘടിപ്പിക്കാൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി തീരുമാനിച്ചിരിക്കുന്നു.
ഇതേ തുടർന്ന് കൊയിലാണ്ടി എസ്. എ. ആർ. ബി. ടി. എം. ഗവ. കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ ക്യാമ്പ് വെർച്വൽ പ്ലാറ്റ്ഫോമിൽ നടക്കുകയാണ്. ക്യാമ്പ് കോളേജ് പ്രിൻസിപ്പൽ എം. പി അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർമാരായ സുധീഷ് ബാബു, കെ.സി ലിബി എന്നിവരുടെ നേതൃത്വത്തിൽ ശ്രമദാന നിർവഹണം, ഫീൽഡ് സർവേ തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു വരുന്നു .
ശ്രമദാന പദ്ധതിയുടെ ഭാഗമായി വളണ്ടിയർമാർ അടുക്കളത്തോട്ടം നിർമാണം, പരിസര ശുചീകരണം, പൊതുറോഡ് ശുചീകരണം മാസ്ക് നിർമ്മാണം, വൃക്ഷത്തൈ നടൽ തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. പ്രതിസന്ധികളെ അവസരമാക്കികൊണ്ട് മുന്നേറുന്ന വെർച്വൽ ക്യാമ്പ് എൻ.എസ്.എസ് ന്റെ ചരിത്രത്തിലെ പുതിയൊരു നാഴികകല്ലായി മാറിയിരിക്കുകയാണ്.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക