പുഞ്ചിരിയുമായി ലക്ഷ്മി മടങ്ങി സ്വന്തം റേഷന്‍ കാര്‍ഡുമായി
വടകര: ‘ഇന്ത സര്‍ക്കാര്‍ക്ക് നന്റ്റി ‘ മന്ത്രി ടി.പി രാമകൃഷ്ണനില്‍ നിന്നും സ്വന്തം റേഷന്‍കാര്‍ഡ് ഏറ്റുവാങ്ങുമ്പോള്‍ സര്‍ക്കാറിന് എത്ര നന്ദി പറഞ്ഞിട്ടും ലക്ഷ്മിക്ക് മതിയാവുന്നുണ്ടായിരുന്നില്ല. ലക്ഷ്മിയുടെ 30 വര്‍ഷത്തെ സ്വപ്നസാഫല്യമാണ് കുറച്ചു നിമിഷങ്ങള്‍ കൊണ്ട് സഫലമായി കിട്ടിയത്.
അയനിക്കാട് താമസിക്കുന്ന തമിഴ്നാട് സ്വദേശിനി ലക്ഷ്മി വര്‍ഷങ്ങളായി സ്വന്തമായി ഒരു റേഷന്‍ കാര്‍ഡിന് വേണ്ടി പല ഓഫീസുകളിലും കയറി ഇറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. എന്നാല്‍ ഒറ്റദിവസത്തെ അപേക്ഷയിലൂടെ തന്റെ നീണ്ട വര്‍ഷത്തെ കാത്തിരിപ്പിനാണ് പരിഹാരമായത്. അദാലത്ത് നടക്കുന്നുണ്ടെന്ന് ആളുകള്‍ പറഞ്ഞു കേട്ടതിനെ തുടര്‍ന്നാണ് ലക്ഷ്മി വടകര ടൗണ്‍ഹാളില്‍ എത്തുന്നത്. ഓണ്‍ലൈനായി അപേക്ഷ നല്‍കാതെ സാന്ത്വന സ്പര്‍ശം അദാലത്തില്‍ നേരിട്ടെത്തിയാണ് ലക്ഷ്മി അപേക്ഷ നല്‍കിയത്. അദാലത്തിനെത്തുമ്പോളും സ്വന്തമായി ഒരു റേഷന്‍ കാര്‍ഡെന്ന തന്റെ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ സാധിക്കുമെന്ന് ലക്ഷ്മി കരുതിയിരുന്നില്ല.
ഭര്‍ത്താവ് മരിച്ചു പോയ ലക്ഷ്മി കൂലിപ്പണി ചെയ്ത് ഏറെ കഷ്ടതയിലാണ് തന്റെ മൂന്നുമക്കളെ വളര്‍ത്തുന്നത്. 30 വര്‍ഷമായി തമിഴ്നാട്ടില്‍ നിന്നും ഇവിടെ താമസമായിട്ട്. ഇപ്പോള്‍ സ്വന്തം റേഷന്‍ കാര്‍ഡ് അനുവദിച്ച് കിട്ടിയതിനാല്‍ സര്‍ക്കാരിന്റെ ആനുകൂല്യങ്ങളും ഭക്ഷ്യവസ്തുക്കളും ലഭിക്കുമെന്ന ഉറപ്പിലാണ് അദാലത്ത് വേദിയില്‍ നിന്നും മടങ്ങിയത്.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക