പി.സതീദേവി സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ


കോഴിക്കോട്‌: പി.സതീദേവി സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ. ചൊവ്വാഴ്ച നടന്ന സി.പി.എം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന അദ്ധ്യക്ഷ കൂടിയാണ് സതീദേവി.

മുൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ രാജിവെച്ച് രണ്ട് മാസങ്ങൾ പിന്നിടുമ്പോഴാണ് പുതിയ അദ്ധ്യക്ഷയെ തെരഞ്ഞെടുക്കുന്നത്. പരാതി പറയാൻ വിളിച്ച യുവതിയോട് മോശമായി സംസാരിച്ചതിനെ തുടർന്ന് ജൂണിലായിരുന്നു ജോസഫൈന്റെ രാജി. ഇതിനിടെ പുതിയ അദ്ധ്യക്ഷയുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളും നിരവധി തവണ ഉയർന്നിരുന്നു.