പി.ടി ഉഷ യഥാർത്ഥ ദേശസ്നേഹിയെന്ന് കെ സുരേന്ദ്രൻ


പയ്യോളി: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ കേന്ദ്രസര്‍ക്കാരിന് അനുകൂലമായ നിലപാട് സ്വീകരിച്ച കായിക താരം പി ടി ഉഷയ്ക്ക് ഐക്യദാര്‍ഢ്യവുമായി ബിജെപി. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഉഷയുടെ വീട്ടില്‍ നേരിട്ടെത്തിയാണ് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചത്.

ഇന്ത്യയുടെ അഭിമാനമായ പി ടി ഉഷ ഒരു യഥാര്‍ത്ഥ ദേശസ്‌നേഹിയാണെന്നും, ഉഷയെ പിന്തുണയ്ക്കാന്‍ ബിജെപി എപ്പോഴും ഉണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കര്‍ഷക സമരത്തിന് അനുകൂലമായി അന്താരാഷ്ട്ര തലത്തില്‍ ശബ്ദം ഉയര്‍ന്നപ്പോള്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി പി ടി ഉഷ ട്വീറ്റ് ചെയ്തിരുന്നു.

‘ഞങ്ങളുടെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും ജനാധിപത്യ മാതൃകയിലും ഞങ്ങള്‍ അഭിമാനിക്കുന്നു. ഞങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടരുത്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് എങ്ങനെയെന്ന് ഞങ്ങള്‍ക്ക് അറിയാം. നാനാത്വത്തില്‍ ഏകത്വം മുറുകെ പിടിക്കുന്ന രാഷ്ട്രം ഞങ്ങളാണ്.’ എന്നായിരുന്നു ഉഷയുടെ ട്വീറ്റ്.

ഇതിനെ തുടര്‍ന്ന് ഉഷയ്‌ക്കെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഈ അവസരത്തിലാണ് ഉഷയ്ക്ക് ഐക്യദാര്‍ഢ്യവുമായി ബിജെപി രംഗത്തെത്തിയത്. ബിജെപി ജില്ല പ്രസിഡണ്ട് വി.കെ.സജീവനും, കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് ജയ്കിഷൻ മാസ്റ്ററുമൊത്താണ് സുരേന്ദ്രൻ ഉഷയുടെ വീട്ടിൽ എത്തിയത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക