പി. ജയരാജന് കോവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


കണ്ണൂര്‍: കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സി.പി.ഐ.എം സംസ്ഥാന സമിതിയംഗം പി. ജയരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് അദ്ദേഹം.

ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.