പി.എസ്.സി ക്കാരെ പിൻതളളുന്ന പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കുക; എൻ.ജി.ഒ അസോസിയേഷൻ
കൊയിലാണ്ടി: കേരളത്തിലെ സർക്കാർ ശമ്പളം പറ്റുന്ന ജീവനക്കാരിൽ പി.എസ്.സി വഴി നിയമനം ലഭിച്ചവരെ പിന്നിലാക്കിയുള്ള പിൻവാതിൽ നിയമനങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് എ.എം.ജാഫർ ഖാൻ ആവശ്യപ്പെട്ടു. എൻ.ജി.ഒ അസോസിയേഷൻ കൊയിലാണ്ടി ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിലുള്ള സർക്കാർ ജീവനക്കാർക്ക് പൊതുവേ കോവിഡ് പ്രതിരോധത്തിൽ മുന്നിൽ നിന്ന് നയിച്ച ജെ.എച്ച്.ഐ, ജെ.പി.എച്ച്.എൻ തസ്തികയിലുള്ളവർക്ക് ശമ്പളം വെട്ടി കുറച്ച സർക്കാർ നടപടിയിലും സമ്മേളനം ശക്തമായി പ്രതിക്ഷേധിച്ചു.
ബ്രാഞ്ച് പ്രസിഡണ്ട് എം.ഷാജി മനേഷ് അധ്യക്ഷത വഹിച്ചു. സർവീസിൽ നിന്നും വിരമിച്ചവർക്കുള്ള യാത്രയയപ്പ് സമ്മേളനം ജില്ലാ പ്രസിഡണ്ട് കെ.പ്രദീപൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.ടി.മധു, ബിനു കോറോത്ത്, ടി.ഹരിദാസൻ, ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി, കെ.കെ.പ്രമോദ് കുമാർ, കെ.വിനോദ്കുമാർ, ടി.പി.ഗോപാലൻ, കെ.ദിനേശൻ, വി.പ്രതീഷ്, ഷാജീവ് കുമാർ.എം, സുനിൽകുമാർ പയിമ്പ്ര, പ്രദീപ് സായിവേൽ, എലിസബത്ത്.ടി.ജേക്കബ്, വി.കെ.സുനിൽകുമാർ എന്നിവർ സംസാരിച്ചു.