പിഷാരികാവ് ക്ഷേത്രത്തിന് സമീപത്ത് നിന്ന് ബോംബും വടിവാളും കണ്ടെടുത്ത സംഭവം; പോലീസും ബോംബ് സ്‌കോഡും സ്ഥലത്തെത്തി


കൊയിലാണ്ടി: പിഷാരികാവ് ക്ഷേത്രത്തിന് സമീപത്ത് നിന്ന് ബോംബും വടിവാളും കണ്ടെടുത്ത സംഭവം പോലീസും ബോംബ് സ്‌കോഡും സ്ഥലത്തെത്തി പരിശോധന നടത്തി. പിഷാരികാവ് ഗ്രൗണ്ടിന് സമീപത്തെ ഇടവഴിയില്‍ ഒളിപ്പിച്ച നിലയിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. മൂന്ന് സ്റ്റീല്‍ ബോബും ഒരു വടിവാളുമാണ് കണ്ടെത്തിയത്.

അടുത്തുള്ള വീട്ടുകാരാണ് ആയുധങ്ങള്‍ കണ്ടത് തുടര്‍ന്ന് വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി പോലീസും പിന്നീട് ബോംബ് സ്‌കോഡും സ്ഥലത്തെത്തി. പരിസര പ്രദേശങ്ങളിലും പരിശോധന നടത്തി.

മുന്‍പും പിഷാരികാവ് ക്ഷേത്രോത്സവ സമയത്ത് ഇവിടെ നിന്നും ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു.

summary: