പിഷാരികാവ് ക്ഷേത്രം; നാളെ കാളിയാട്ടം കുറിക്കും


കൊയിലാണ്ടി : കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ കാളിയാട്ടം കുറിക്കല്‍ ചടങ്ങ് ഫെബ്രുവരി 23ന് രാവിലെ നടക്കും. കാലത്ത് പൂജയ്ക്ക് ശേഷം പൊറ്റമ്മല്‍ നമ്പീശന്റെയും, ശശികുമാര്‍ നമ്പീശന്റെയും കര്‍മ്മികത്വത്തിലാണ് ചടങ്ങ് നടക്കുകയെന്ന് ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ പി.നാരായണന്‍ കുട്ടി നായര്‍ പറഞ്ഞു.

കോവിഡ് കാരണം കഴിഞ്ഞ വർഷം കാളിയാട്ടം മാറ്റിവെക്കുകയായിരുന്നു. ഈ വർഷവും ചടങ്ങുകൾ മാത്രമായി നടത്താനാണ് സാധ്യത.