പിറന്നാൾ ആഘോഷത്തിനു മാറ്റിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെക്ക് നൽകി കൊയിലാണ്ടിയിലെ വിദ്യാർത്ഥി


കൊയിലാണ്ടി: വാക്സിൻ ചാലഞ്ച് ഏറ്റെടുത്ത് കൊയിലാണ്ടിയിലെ വിദ്യാർത്ഥി മാതൃകയായി. തന്റെ പിറന്നാളിനായി മാറ്റിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് കൈമാറിയത് കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ സീനിയർ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് തരുൺ എസ്. കുമാറാണ്.

സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ എ.ലളിത തുക ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡണ്ട് അഡ്വ.പി.പ്രശാന്ത്. എസ്.പി.സി പോലീസ് എസ്.ഐ മുനീർ, എഫ്.എം.നസീർ മാസ്റ്റർ, റംല, ശ്രീലാൽ പെരുവെട്ടൂർ, പി.സുധീർ കുമാർ, അദ്ധ്യാപകരായ എം.ബി.പ്രസന്ന, പി.സിന്ധു, ടി.സജിത, എം.ജ്യോത്സ്ന തുടങ്ങിയവർ പങ്കെടുത്തു.