പിണറായി മുഖ്യമന്ത്രി, എം.ബി.രാജേഷ് സ്പീക്കർ, കെ.കെ.ശൈലജ പാർട്ടി വിപ്പ്; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനങ്ങൾ കാണാം
തിരുവനന്തപുരം: സിപിഐഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവും മുഖ്യമന്ത്രിയുമായി പിണറായി വിജയനെ സിപിഐഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മന്ത്രിമാരായി എം.വി.ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, കെഎന്‍ ബാലഗോപാല്‍, പി.രാജീവ്, വി.എന്‍ വാസവന്‍, സജി ചെറിയാന്‍, വി.ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, ഡോ.ആര്‍.ബിന്ദു, വീണ ജോര്‍ജ്, വി അബ്ദുറഹ്‌മാന്‍ എന്നിവരെ നിശ്ചയിച്ചു.
സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി എംവി രാജേഷിനെയും പാര്‍ട്ടി വിപ്പായി കെ.കെ.ശൈലജ ടീച്ചറെയും പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി ടി പി രാമകൃഷ്ണനെയും തീരുമാനിച്ചു. യോഗത്തില്‍ എളമരം കരീം അധ്യക്ഷത വഹിച്ചു. പിബി അംഗങ്ങളായ എസ് രാമചന്ദ്രന്‍ പിള്ള, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.