പിടിവിട്ട് കേരളം; കോവിഡ് കേസുകള്‍ ഉയരുന്നു, ഇന്ന് 26,995 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു


തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 26,995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധനാഴ്ച 1,40,671 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,35,177 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5028 ആയി.

ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 520 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.


എറണാകുളം 4396
കോഴിക്കോട് 3372
തൃശൂര്‍ 2781
മലപ്പുറം 2776
കോട്ടയം 2485
തിരുവനന്തപുരം 2283
കണ്ണൂര്‍ 1747
പാലക്കാട് 1518
പത്തനംതിട്ട 1246
ആലപ്പുഴ 1157
കൊല്ലം 988
ഇടുക്കി 931
കാസര്‍ഗോഡ് 701
വയനാട് 614