പാവങ്ങളുടെ പടത്തലവന്‍ എകെജി ക്ക് സ്മരണാഞ്ജലി


കണ്ണൂര്‍: പാവങ്ങളുടെ പടത്തലവന്‍ എകെജിക്ക് സ്മരണാഞ്ജലി അര്‍പ്പിച്ചു. കണ്ണൂര്‍ കാല്‍ടെക്‌സിലെ എകെജി പ്രതിമയില്‍ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും വ്യവസായമന്ത്രിയുമായ ഇ പി ജയരാജന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

യോഗത്തില്‍ സംസ്ഥാന കമ്മിറ്റി അംഗം കെ പി സഹദേവന്‍ അധ്യക്ഷനായി. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍, മറ്റു നേതാക്കളായ എം പ്രകാശന്‍, എന്‍ ചന്ദ്രന്‍, പി ശശി, അരക്കന്‍ ബാലന്‍, കെ പി സുധാകരന്‍, പി കെ ശബരീഷ് കുമാര്‍, എം ഷാജര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ എന്നിവരും പങ്കെടുത്തു.