പാലേരി കുയിമ്പിൽ ശാഖാ നാട്ടു പച്ച-അകം പൊരുൾ സംഗമം: മതനിരാസത്തിനെതിരെ ജാഗ്രത അനിവാര്യമെന്ന് മിസ്അബ് കീഴരിയൂർ
പേരാമ്പ്ര: ഭരണത്തിന്റെ മറവിൽ സർക്കാർ മത നിരാസം വളർത്താൻ ശ്രമിക്കുകയാണെന്നും ഇതിനെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്നും ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് മിസ്അബ് കീഴരിയൂർ. രാഷ്ട്രീയ അധികാരം ഉപയോഗപ്പെടുത്തി ന്യൂന പക്ഷ സമുദായത്തിന്റെ അവകാശങ്ങൾ കാർന്നെടുക്കുന്നതിന്റെ അവസാനത്തേ ഉദാഹരണമാണ് വഖഫ് നിയമനങ്ങൾ
പി.എസ്.സിക്ക് വിടാനുള്ള തീരുമാനമെന്നും ഇത്തരം കടന്ന് കയറ്റങ്ങളെ മുസ്ലിം ലീഗ് രാഷ്ട്രീമായി ചെറുത്ത് തോൽപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലേരി കുയിമ്പിൽ ശാഖാ നാട്ടുപച്ച-അകംപൊരുൾ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർ.കെ.മുഹമ്മദലി അധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ആർ.കെ.മുനീർ, തൻസീർ ദാരിമി കാവുന്തറ എന്നിവർ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ശിഹാബ് കന്നാട്ടി അകം പൊരുൾ പദ്ധതി വിശദീകരണം നടത്തി. പഴയ കാല മുസ്ലിം ലീഗ് പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.
ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് സയ്യിദ് അലി തങ്ങൾ, ചങ്ങരോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എപി അബ്ദു റഹ്മാൻ,ജനറൽ സെക്രട്ടറി അസീസ് നരിക്കലക്കണ്ടി, പാറേമ്മൽ അബ്ദുള്ള, കെ.കെ.അമ്മദ് ഹാജി, കെ.സിദ്ധീഖ് തങ്ങൾ, സൗഫി താഴേക്കണ്ടി, വി.പി.നിസാർ, വഹീദ പാറേമ്മൽ, പി.ടി.മുഹമ്മദ് ഉനൈസ് എന്നിവർ സംസാരിച്ചു. കെ.കെ.മുഹമ്മദലി സ്വാഗതവും ജൗഹർ പാലേരി നന്ദിയും പറഞ്ഞു.
മുസ്ലിം യൂത്ത് ലീഗ് ശാഖാ ഭാരവാഹികൾ: എ.പി.നവാസ് (പ്രസിഡന്റ്), കെ.കെ.നസീർ, കെ.എം.സഫീർ, പി.എം.അസീം, കെ.സുഫൈദ്, എം.ശാഹിദ് (വൈസ് പ്രസിഡന്റ്), എ.പി.ജുനൈദ് (ജനറൽ സെക്രട്ടറി), ഡോ. ഷംനാദ്, പി.ടി.ഉനൈസ്, ടി.കെ.ഫാസിൽ, സി.കെ.ഫസൽ (സെക്രട്ടറി), പി.എം.മനാഫ് (ട്രഷറർ).