പാലേരിയിൽ ഗ്യാസ് റെഗുലേറ്റർ പൊട്ടിത്തെറിച്ച് എൽ.പി.ജി ചോർന്നു; പേരാമ്പ്ര അഗ്നിരക്ഷാസേനയുടെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം


പേരാമ്പ്ര: പാലേരിയില്‍ യൂസഫിന്റെ വീട്ടിലെ റഗുലേറ്റര്‍ പൊട്ടിയതിനെ തുടര്‍ന്നുണ്ടായ എല്‍.പി.ജി ചോര്‍ച്ച സമയോചിതമായി ഇടപെട്ട് നിയന്ത്രണ വിധേയമാക്കിയതിനാല്‍ ദുരന്തം ഒഴിവായി. പേരാമ്പ്ര അഗ്നിരക്ഷാസേനയെത്തിയാണ് എല്‍.പി.ജി ചോര്‍ച്ച പരിഹരിച്ചത്.

പാലേരി തോട്ടത്താംകണ്ടിയില്‍ കുളമുളളകണ്ടി യൂസഫിന്റെ വീട്ടിലെ റഗുലേറ്റര്‍ പൊട്ടിയതിനെ തുടര്‍ന്നാണ് എല്‍.പി.ജി ചോര്‍ന്നത്. വീട്ടുകാര്‍ക്ക് ചേര്‍ച്ച പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കാതായതിനെ തുടര്‍ന്ന് പേരാമ്പ്ര ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സേനാംഗങ്ങള്‍ വീട്ടിലെത്തി ഗുലേറ്റര്‍ നീക്കം ചെയ്ത് ചോര്‍ച്ച അവസാനിപ്പിക്കുകയും വെള്ളം സ്‌പ്രേ ചെയ്ത് എല്‍.പി.ജി ഒഴിവാക്കുകയുമായിരുന്നു.

എല്‍.പി.ജി ചോര്‍ച്ച പെട്ടന്ന് പരിഹരിച്ചതിനാല്‍ വലിയ അപകടസാധ്യത ഒഴിവാക്കാന്‍ സാധിച്ചു. സീനിയര്‍ ഫയര്‍ ഓഫീസ്സര്‍ പി.സി പ്രേമന്റെ നേതൃത്ത്വത്തില്‍ ഫയര്‍ഓഫിസ്സര്‍മാരായ രതീഷ് കെ.എന്‍, ഷിഗിന്‍ചന്ദ്രന്‍, സാരംഗ്, പ്രശാന്ത്, ഹോംഗാര്‍ഡ് അനീഷ്‌കുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.