പാലേരിയില്‍ പുലിയെന്ന് അഭ്യൂഹം; ജനങ്ങള്‍ പരിഭ്രാന്തിയില്‍


പേരാമ്പ്ര: പുലിയെ കണ്ടുവെന്ന അഭ്യൂഹത്തെ തുടര്‍ന്ന് വനപാലകര്‍ പാലേരി ഇടിവെട്ടി ഭാഗത്ത് പരിശോധന നടത്തി. തിങ്കളാഴ്ച രാത്രി ഒമ്പതോടെ ഒന്നാംതരിക്കല്‍ വീട്ടുമുറ്റത്ത് പുലിയെ കണ്ടുവെന്നാണ് വീട്ടുകാര്‍ അറിയിച്ചത്. കുറ്റിക്കാടുകള്‍ നിറഞ്ഞ മൂരികുന്നിന്റെ താഴ്ഭാഗത്തുള്ള പ്രദേശമാണിത്.

പെരുവണ്ണാമൂഴി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് വിവരം കൈമാറിയതിനെ തുടര്‍ന്ന് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഉണ്ണിയുടെ നേതൃത്വത്തിലുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി സ്ഥലം പരിശോധിച്ചു.