പാലക്കാട് റോഡരുകില്‍ സ്ത്രീ കൊല്ലപ്പെട്ട നിലയില്‍; കഴുത്തില്‍ ആഴത്തിലുള്ള മറിവ്, മദ്യക്കുപ്പിയും വെട്ടുകത്തിയും സമീപത്ത്


പാലക്കാട്: പാലക്കാട് സ്ത്രീയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ കണ്ടെത്തി. പെരുവമ്പിലെ റോഡരികിലാണ് 40 വയസ് പ്രായമുള്ള സ്ത്രീയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

കൊല്ലപ്പെട്ട സ്ത്രീ തമിഴ്‌നാട് സ്വദേശിനിയാണെന്നാണ് സൂചന. പരിസരത്ത് നിന്ന് മദ്യക്കുപ്പിയും വെട്ടുകത്തിയും കണ്ടെത്തിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

ഇന്നലെ രാത്രി എട്ടേമുക്കാലിന് സ്ത്രീയെ ഇവിടെ കണ്ടതായി നാട്ടുകാരന്‍ പറഞ്ഞു. ഇവരുടെ കൂടെ ഒരു പുരുഷനും ഉണ്ടായിരുന്നു. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. ആറുമാസം മുമ്പാണ് പ്രദേശത്ത് സ്ത്രീ താമസം തുടങ്ങിയത്. സമീപ പ്രദേശത്തെ സിസിടവി ക്യാമറകള്‍ പൊലീസ് പരിശോധിക്കും.