പാലക്കാട് എസ്.ബി.ഐയുടെ എ.ടി.എം കത്തിക്കാൻ ശ്രമം; കത്തിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് (വീഡിയോ കാണാം)
പാലക്കാട്: പാലക്കാട് ജില്ലയിലെ തച്ചമ്പാറയിൽ എസ്.ബി.ഐയുടെ എ.ടി.എം മെഷീൻ കത്തിക്കാൻ ശ്രമം. തച്ചമ്പാറ ടൗണിലെ എസ്.ബി.ഐ ബാങ്കിന് സമീപത്തെ എ.ടി.എം കൗണ്ടറിലാണ് വെള്ളിയാഴ്ച പുലർച്ച നാലോടെ എ.ടി.എം മെഷീൻ കത്തിക്കാൻ ശ്രമം നടന്നത്. എ.ടി.എം കൗണ്ടറിലെത്തിയ യുവാവെന്ന് തോന്നിക്കുന്നയാൾ വേസ്റ്റ് ബിന്നിൽനിന്ന് പേപ്പർ എടുത്ത് കൈവശമുള്ള സിഗററ്റ് ലാമ്പ് ഉപയോഗിച്ച് കത്തിക്കുകയും കത്തിയ കടലാസ് മെഷീനിലിടുന്നതായും സി.സി.ടി.വി കാമറ ദൃശ്യങ്ങളിലുണ്ട്.
10 മിനിറ്റിനകം എ.ടി.എം മെഷീെൻറ കീപാഡ് കത്തിനശിച്ചു. പാഡിെൻറ പ്ലാസ്റ്റിക് കവർ കത്തിയാണ് കീപാഡ് നശിച്ചത്. പണം മോഷ്ടിക്കാനുള്ള ശ്രമമൊന്നും നടന്നിട്ടില്ലെന്ന് ബ്രാഞ്ച് മാനേജർ ടി. ഉണ്ണികൃഷ്ണൻ പറഞ്ഞു. തീയിട്ട ശേഷം ഇയാൾ ഇറങ്ങിപ്പോകുന്നതായും ദൃശ്യങ്ങളിലുണ്ട്. മദ്യലഹരിയിലോ മാനസിക അസ്വസ്ഥതയോ ഉള്ള വ്യക്തിയാവാം തീവെപ്പിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
കല്ലടിക്കോട് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. എ.ടി.എം കൗണ്ടർ വിദഗ്ധ പരിശോധനക്കായി അടച്ചിട്ടു. മെഷീന് അകത്ത് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ചാലേ വ്യക്തമാവൂ. വിരലടയാളമുൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ ശേഖരിക്കും. ബ്രാഞ്ച് മാനേജറുടെ പരാതി പ്രകാരം കല്ലടിക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വീഡിയോ കാണാം:
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.