പാറട്ടുപാറയില്‍ ഉപയോഗ്യശൂന്യമായ കിണറ്റില്‍ വീണ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു
പേരാമ്പ്ര: പാറട്ടുപാറയിലെ ഉപയോഗ്യശൂന്യമായ കിണറ്റില്‍ വീണ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. ഫോറസ്റ്റ് അധികൃതരുടെ അനുമതിയോടെ ഗംഗാധരന്‍ മുണ്ടക്കലാണ് പന്നിയെ വെടിവച്ചു കൊന്നത്. പാറട്ടുപാറ കുനിയിലാണ്ടിയില്‍ അബ്ദുള്‍ ഗഫൂറിന്റെ വീട്ടിലെ കിണറ്റിലാണ് പന്നി വീണത്.
പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷന്‍ ഓഫീസര്‍ എം.കെ. പത്മനാഭന്‍, ഗ്രേഡ് ഫോറസ്റ്റര്‍ ടി.വി. ബിനേഷ് കുമാര്‍, ബീറ്റ് ഓഫീസര്‍ മാരായ കെ. ശിവകുമാര്‍, കെ.കെ. പ്രകാശന്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. പ്രദേശം കാട്ടുപന്നികളുടെയും മുള്ളന്‍പന്നികളുടെയും വിഹാരകേന്ദ്രമാണ്. ഇവ കൃഷി നശിപ്പിക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു.