പാര്‍ട്ടി വിട്ട വാര്‍ഡ് മെമ്പര്‍ മണിക്കൂറുകള്‍ക്കകം തിരിച്ചെത്തി; തുറയൂര്‍ എല്‍.ജെ.ഡി.യില്‍ നാടകീയ രംഗങ്ങള്‍


തുറയൂര്‍: തു​റ​യൂ​രി​ൽ എ​ൽ.​ജെ.​ഡി​യി​ൽ​നി​ന്ന് രാ​ജി​വെ​ച്ച വാ​ർ​ഡ് മെംബ​ർ പാ​ർ​ട്ടി​യി​ൽ തി​രി​ച്ചെ​ത്തി. എ​ൽ.​ജെ.​ഡി​യുമായുള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദിവസമാണ് പ​തി​നൊ​ന്നാം വാ​ർ​ഡ് മെ​മ്പ​റാ​യ എ​ൽ.​ജെ.​ഡി​യി​ലെ ന​ജി​ല അ​ഷ​റ​ഫ് പാ​ർ​ട്ടി വി​ട്ട് ജ​ന​താ​ദ​ൾ – എ​സി​ൽ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ തീരുമാനിച്ചത്. ഇ​തേ തു​ട​ർ​ന്ന് വാര്‍ഡ് മെമ്പര്‍ ന​ജി​ല അഷറഫിനൊപ്പം എ​ൽ.​ജെ.​ഡി​യി​ൽ നി​ന്ന് രാ​ജി​വെ​ച്ച​ നൂറോളം പേര്‍ക്ക് ജ​ന​താ​ദ​ൾ – എ​സ് സ്വീ​ക​ര​ണം ന​ൽ​കിയിരുന്നു. പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി പതാക നല്‍കിയാണ് ഇവരെ സ്വീകരിച്ചത്. ജി​ല്ല പ്ര​സി​ഡ​ൻ​റ്​ കെ. ​ലോ​ഹ്യ​യി​ൽ നി​ന്നും ന​ജി​ല അ​ഷ​റ​ഫ് പാ​ർ​ട്ടി പ​താ​ക ഏ​റ്റു​​വാങ്ങിയിരുന്നു.

എ​ന്നാ​ൽ, മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ പ്ര​ദേ​ശ​ത്ത് എ​ൽ.​ഡി.​എ​ഫ് സം​ഘ​ടി​പ്പി​ച്ച ഒ​രു പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ൽ എ​ൽ.​ജെ.​ഡി പ്ര​തി​നി​ധി​യാ​യി പ​താ​ക​യേ​ന്തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെമ്പര്‍ ന​ജി​ല അ​ഷ​റ​ഫ് പ​ങ്കെ​ടു​ത്ത ഫോ​ട്ടോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ഇ​തേ​ത്തു​ട​ർ​ന്ന് ഇ​രു​പാ​ർ​ട്ടി​ക​ളും വി​ശ​ദീ​ക​ര​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി.

അ​ന്ത​രി​ച്ച യു​വ​ജ​ന​ത​ദ​ൾ നേ​താ​വ് അ​ജീ​ഷ് കൊ​ട​ക്കാ​ടിന്റെ സ്​​മ​ര​ണ​ക്കാ​യു​ള്ള സ്​​മാ​ര​ക മ​ന്ദി​ര​ത്തിന്റെ പ​ണ​പ്പി​രി​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തെ തു​ട​ർ​ന്ന് എ​ൽ.​ജെ.​ഡി​യി​ൽ നി​ന്ന് നൂ​റോ​ളം പേ​ർ രാ​ജി​വെ​ച്ച് ജ​ന​താ​ദ​ൾ – എ​സി​ൽ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ചു​വെ​ന്നാ​ണ് ജെ.​ഡി.​എ​സ് നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

അ​ജീ​ഷ് കൊ​ട​ക്കാ​ടിന്റെ പി​താ​വ് കൊ​ട​ക്കാ​ട് ബാ​ല​ൻ നാ​യ​ർ, പ​യ്യോ​ളി കോ- ​ഓ​പ്പ​േ​റ​റ്റി​വ് അ​ർ​ബ​ൻ ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യം​ഗം കൊ​ട​ക്കാ​ട് ശ്രീ​നി​വാ​സ​ൻ, എ​ൽ.​വൈ.​ജെ.​ഡി നേ​താ​ക്ക​ളാ​യ ശ്രീ​ജേ​ഷ്, മു​ണ്ടാ​ളി പ്ര​വീ​ൺ, വി​ജേ​ഷ് കൊ​ട​ക്കാ​ട്, എ​ച്ച്.​എം.​എ​സ് നേ​താ​വാ​യ മു​ണ്ടം​കു​ന്നു​മ്മ​ൽ കു​ഞ്ഞി​ക്ക​ണാ​ര​ൻ, എ​ൽ.​ജെ.​ഡി മു​ൻ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മാ​വു​ള്ളാ​ട്ടി​ൽ രാ​മ​ച​ന്ദ്ര​ൻ, വ​ള്ളി​ൽ മു​ര​ളി, അ​ഷ്റ​ഫ് കോ​റോ​ത്ത് തു​ട​ങ്ങി​യ​വ​ര​ട​ക്കം നൂ​റോ​ളം പേ​രാ​ണ് എ​ൽ.​ജെ.​ഡി. വി​ട്ട് പാ​ർ​ട്ടി​യി​ൽ അം​ഗ​ത്വ​മെ​ടു​ത്ത​തെ​ന്ന് ജ​ന​താ​ദ​ൾ – എ​സ് നേ​തൃ​ത്വം അ​റി​യി​ച്ചു.

തു​റ​യൂ​രി​ൽ എ​ൽ.​ജെ.​ഡി വ​ലി​യ പ്ര​തി​സ​ന്ധി നേ​രി​ടു​ന്നു​വെ​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ തി​ക​ച്ചും അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് എ​ൽ.​ജെ.​ഡി തു​റ​യൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി വ്യ​ക്ത​മാ​ക്കി. പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം നടത്തിയതിന്റെ പേ​രി​ൽ ചി​ല​ർ​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി​യെ​ടു​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് മേ​ൽ​ക​മ്മി​റ്റി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​വ​രാ​ണ് വാ​സ്​​ത​വ വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ് ചി​ല പാ​ർ​ട്ടി​ക്കാ​രെ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​റെ​യും തെ​റ്റി​ദ്ധ​രി​പ്പി​ച്ച​ത്.

എ​ന്നാ​ൽ, പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ൽ മ​തി​യാ​യ വി​ശ​ദീ​ക​ര​ണം ല​ഭി​ച്ച​തി​നാ​ൽ അ​വ​ർ​ക്ക് കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ക​യും ഒ​റ്റ​ക്കെ​ട്ടാ​യി പാ​ർ​ട്ടി​യോ​ടൊ​പ്പം നി​ല​കൊ​ള്ളു​ക​യും ചെ​യ്യു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. വ​സ്​​തു​ത​ക​ൾ ഇ​താ​യി​രി​ക്കെ മ​റി​ച്ചു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ ത​ള്ളി​ക്ക​ള​യ​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ മ​ധു മാ​വു​ള്ളാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.