പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി അവസാനിക്കുന്നു
ഡല്‍ഹി : പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി 2021 മാര്‍ച്ച് 31 ന് അവസാനിക്കും. ലിങ്ക് ചെയ്യാത്തവര്‍ 1000 രൂപ വരെ പിഴയടക്കേണ്ടി വരുമെന്ന് ആദായ നികുതി വകുപ്പ് മുന്നറിയിപ്പ് നല്‍കി.
നേരത്തെ പല തവണ ആധാറും പാന്‍കാര്‍ഡും ബന്ധിപ്പിക്കാന്‍ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഐടി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവര്‍ അവരുടെ ആധാര്‍ നമ്പറും നല്‍കേണ്ടത് നിര്‍ബന്ധമാണ്. കഴിഞ്ഞ വര്‍ഷം 2020 ജൂണ്‍ 30 മുതല്‍ 2021 മാര്‍ച്ച് 31 വരെ പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് ഒമ്പത് മാസത്തേക്ക് സര്‍ക്കാര്‍ നീട്ടിയിരുന്നു.