മേപ്പയ്യൂർ സ്വദേശി വീട്ടമ്മ കോവിഡ് ബാധിച്ച് മരിച്ചു


മേപ്പയൂർ: മേപ്പയ്യൂർ സ്വദേശി വീട്ടമ്മ കോവിഡ് ബാധിച്ച് മരിച്ചു. തലശ്ശേരി കോടതി ജീവനക്കാരന്‍ പുത്തൂരിലെ പുത്തന്‍പുരയില്‍ രാജീവന്റെ ഭാര്യ ഗ്രീഷ്മയാണ് മരിച്ചത്. മുപ്പത്തിയെട്ട് വയസായിരുന്നു. അസുഖത്തെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും വഴിയാണ് മരണപ്പെട്ടത്. മേപ്പയൂരിലെ പ്രേമന്റെ മകളാണ്.

അഞ്ചു ദിവസം മുമ്പ് ഗ്രീഷ്മക്ക് അസ്വസ്ഥതയനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധനയ്ക്ക് വിധേയയായപ്പോൾ കോവിഡ് പോസിറ്റീവ് ആയിരുന്നു. കടുത്ത നാഭിവേദനയെ തുടര്‍ന്ന് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട്ടേക്ക് റഫര്‍ ചെയ്യുകയായിരുന്നു. കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളായ പാര്‍ത്ഥിപ്, നീരവ് എന്നിവര്‍ മക്കളാണ്.