പാട്ടരങ്ങ് സാംസ്കാരിക വേദിക്ക് ആസ്ഥാനമായി


തിരുവങ്ങൂർ: ചേമഞ്ചേരി പാട്ടരങ്ങ് കലാ സാംസ്കാരിക ജീവകാരുണ്യ കൂട്ടായ്മയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു. പ്രസിദ്ധ സംഗീതജ്ഞനും നന്മ സംസ്ഥാന വൈസ് പ്രസിഡണ്ടുമായ വിൽസൺ സാമുവൽ ആണ് ഉദ്ഘാടനം നിർവ്വഹിച്ചത്. പാട്ടരങ്ങ് പ്രസിഡണ്ട് ശിവാനന്ദൻ ക്ലമൻസി അദ്ധ്യക്ഷത വഹിച്ചു.

ഫോലോർ അവാർഡ് ജേതാവ് എ.പി.ശ്രീധരൻ, ദാമു കാഞ്ഞിലശേരി നാടക പുരസ്കാര പ്രതിഭ ടി.സി.സുരേന്ദ്രൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഉപഹാര സമർപ്പണവും, സ്നേഹസ്പർശം കൈത്താങ്ങ് വിതരണവും മുൻ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട് നിർവ്വഹിച്ചു.

പി.കെ.ഭാസ്കരൻ റിപ്പോർട്ട് അവതരിപ്പിച്ചു. പി.കെ.ഉണ്ണികൃഷ്ണൻ സംസാരിച്ചു. ഉണ്ണി മാoഞ്ചേരി സ്വാഗതവും അഹമ്മത് നന്ദി പറഞ്ഞു. തുടർന്ന് പാട്ടരങ്ങ് കലാകാരൻമാർ ഒരുക്കിയ നാടൻപാട്ട്, കരോക്കെ ഗാനാലാപനം, ‘സ്നേഹപൂർവ്വം’ ദ്വയാഗ നാടകവും അരങ്ങേറി.