പാചകവാതക വില വർദ്ധനയ്ക്കെതിരെ വീട്ടമ്മമാരുടെ പ്രതിഷേധം


മൂടാടി: പാചകവാതക വില വർദ്ധനവിനെതിരെ വീട്ടമ്മമാർ അടുപ്പുകൂട്ടി പ്രതിഷേധിച്ചു. ജനാധിപത്യ മഹിള അസോസിയേഷൻ വീരവഞ്ചേരി വെസ്റ്റ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്തംഗവും സിപിഎം ലോക്കൽ കമ്മറ്റി അംഗവുമായ വി.കെ.രവീന്ദ്രൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. പുഷ്പ ഗ്രീൻവ്യു, വിജയലക്ഷ്മി ടീച്ചർ, മിനി തെക്കേട്ടിൽ എന്നിവർ നേതൃത്വം നൽകി.

അടിക്കടിയുണ്ടാവുന്ന പാചക വാതക വില വർദ്ധനവ് കുടുംബങ്ങളുടെ നടുവൊടിക്കുകയാണെന്ന് ഇവർ പറയുന്നു. ഞായറാഴ്ച 50 രൂപയാണ് വർദ്ധിപ്പിച്ചത്. അഞ്ച് മാസത്തിനിടെ 175 രൂപയാണ് സിലിണ്ടറിന് വർദ്ധിപ്പിച്ചത്. ഏപ്രിൽ മാസത്തിന് ശേഷം സബ്സിഡി ബാങ്ക് അക്കൗണ്ടിൽ ലഭിക്കുന്നില്ല. സബ്സിഡി – സബ്സിഡി രഹിത സിലിണ്ടർ വില ഏകീകരിച്ചു എന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്.