പാചകവാതക വിലവർദ്ധനവിനെതിരെ അടുപ്പുകൂട്ടി പ്രതിഷേധം


കൊയിലാണ്ടി: പാചകവാതകത്തിനും പെട്രോളിനും വിലവർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ സിപിഎം സംസ്ഥാന വ്യാപകമായി ഇന്ന് അടുപ്പുകൂട്ടി സമരം സംഘടിപ്പിച്ചു. ബൂത്ത് അടിസ്ഥാനത്തിലാണ് സമരം സംഘടിപ്പിച്ചത്. ഒരു ബൂത്തിൽ മൂന്ന് കേന്ദ്രങ്ങളിൽ സമരം സംഘടിപ്പിച്ചു.

സിപിഎം നേതൃത്വത്തിലാണ് സമരം തീരുമാനിച്ചതെങ്കിലും കൊയിലാണ്ടി മണ്ഡലത്തിൽ ഇടത് മുന്നണി ഘടകകക്ഷികളും സമരത്തിൽ അണിചേർന്നു. വൈകീട്ട് 5 മണിക്കാണ് പ്രതിഷേധ സമരം ആരംഭിച്ചത്.

കൊയിലാണ്ടി മണ്ഡലത്തിലെ 170 ഓളം ബൂത്തുകളിലായി 480 കേന്ദ്രങ്ങളിൽ സമരം നടന്നതായും, പതിനായിരത്തിലധികം പേർ സമരത്തിൽ പങ്കെടുത്തതായും മണ്ഡലം സെക്രട്ടറി കെ.കെ.മുഹമ്മദ് പറഞ്ഞു.